നാളെ നടക്കുന്ന പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍തഥിയായി കോണ്‍ഗ്രസിലെ റിയ ബിനോ ചീരാംകുഴി മല്‍സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കി. 9 പേരാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫ് ഒറ്റ ടീമായി മുന്നോട്ട് പോകും. യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് തകരില്ല എന്ന് ബോധ്യപ്പെടുത്തുന്ന നിലപാടാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. നാളെ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
.ഉറച്ച നിലപാടാണ് യുഡിഎഫ് അവിശ്വാസ പ്രമേയ അവതരണത്തില്‍ സ്വീകരിച്ചതെന്ന് ഫ്രാന്‍സീസ് ജോര്‍ജ്ജ് എംപി പറഞ്ഞു. യുഡിഎഫില്‍ നിന്നും വിജയിച്ചവര്‍ യുഡിഎഫിനൊപ്പം നില്‍ക്കേണ്ടതാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫ്രാന്‍സീസ് ജോര്‍ജ്ജ് എംപി പറഞ്ഞു.
.അതേസമയം, 3 മണിയ്ക്ക് വാര്‍ത്താസമ്മേളനം എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒന്നരമണിക്കൂറാണ് നേതാക്കള്‍ പോസ്റ്റാക്കിയത്. നാട്ടകം സുരേഷ് നാല് മണിക്കെത്തിയപ്പോള്‍ എംപി നാലാകാലായപ്പോഴാണ് എത്തിയത്. സമ്മേളനത്തിനിടെ ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനും നേതാക്കള്‍ തയാറായില്ല. വിമത പക്ഷത്ത് പോയ ലിസിക്കുട്ടി മാത്യു തിരികെ എത്തുമ്പോള്‍ സ്വീകരിക്കുമോ, വോട്ടിനെ കുറിച്ചുള്ള നിലപാട്, വിമതര്‍ക്കെതിരെയുള്ള നടപടി എന്നിവയ്‌ക്കൊന്നും മറുപടി ഉണ്ടായില്ല. റിയ മല്‍സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതിനാല്‍ പിന്നെന്തിനാണ് ഈ വാര്‍ത്താസമ്മേളനം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.
.





0 Comments