Latest News
Loading...

മാനത്തൂരില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ കാറിടിച്ച് അപകടം



പാലാ തൊടുപുഴ റോഡില്‍ പിഴക് മാനത്തൂരിന് സമീപം അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. റോഡരികിലെ കോഫി ഷോപ്പില്‍ ചായകുടിക്കാനായി നിര്‍ത്തിയ വാഹനത്തിലാണ് എതിരെ വന്ന വാഹനം ഇടിച്ചത്. കഴിഞ്ഞ ദിവസം ലോറിയ്ക്ക് പിന്നില്‍ ജീപ്പ് ഇടിച്ച് അപകടമുണ്ടായത് ഇത് സ്ഥലത്തായിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 


തൊടുപുഴ ഭാഗത്ത് നിന്നും എത്തിയ വാഗണ്‍ആര്‍ കാര്‍ എതിര്‍വശത്തെ കോഫി ഷോപ്പിനോട് ചേര്‍ത്ത് വാഹനം നിര്‍ത്തിയതായിരുന്നു. പാലാ ഭാഗത്ത് നിന്നും വേഗതയിലെത്തിയ ഇക്കോ കാര്‍  റോഡരികില്‍ ചായ കുടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന നാല് പേരെ ഇടിച്ച ശേഷം വാഗണ്‍ആര്‍ കാറിലിടിക്കുകയായിരുന്നു. ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ മെസ് ചുമതലക്കാരനായ ഫാ. ജോണ്‍ മറ്റമുണ്ടയിലിന്റെ കാറിലാണ് കാറിടിച്ച് കയറിയത്. 


പാലാ ഭാഗത്ത് നിന്നും വന്ന കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെ തുടര്‍ന്ന് 2 പേര്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. രാമപുരം പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി.



.


.



Post a Comment

0 Comments