മൂന്നിലവ് പഞ്ചായത്തിലെ കടപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് രക്ഷപ്പെടുത്തി. എന്നാൽ നില ഗുരുതരമായി തുടരുന്നു. നാലു ബൈക്കുകളിലായി എട്ടംഗ സംഘമാണ് കടപുഴ ആറ്റിൽ എത്തിയത്. വെള്ളത്തിൽ മുങ്ങിയ യുവാവിനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടവും എത്തിയാണ് പുറത്തെടുത്തത്.
.ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവിനെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചു. യുവാക്കൾ എവിടെനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല
.മൂന്നിലവിലെ കടപുഴയിലും കട്ടിക്കയം വെള്ളച്ചാട്ടത്തിലും ആയി മാസംതോറും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മുന്നറിയിപ്പ് ബോർഡുകളെ അവഗണിച്ചും ആളുകൾ വെള്ളത്തിൽ ഇറങ്ങുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. പ്രധാന റോഡുകളിൽ ആളുകൾ മുന്നറിയിപ്പ് നൽകുമ്പോൾ ഇടവഴികളിലൂടെ ഇത്തരം അപകട മേഖലകളിലേക്ക് യുവാക്കൾ എത്തുന്നതായും പ്രദേശവാസികൾ പറയുന്നു.
.
.






0 Comments