കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ കാര്‍ കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് അപകടം. രാവിലെ 9.45ഓടെ പാലാ കോട്ടയം റൂട്ടില്‍ മുത്തോലി ആണ്ടൂര്‍കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ആണ്ടൂര്‍കവലയിലെ ബസ് സ്റ്റോപ്പിന് ശേഷം ആളിറങ്ങണമെന്ന് പറഞ്ഞതോടെ ബസ് പൊടുന്നനെ റോഡില്‍ നിര്‍ത്തിയതാണ് അപകടകാരണം. പിന്നാലെ വന്ന ജോസ്‌മോന്റെ നെക്‌സോണ്‍ ഇലക്ട്രിക് കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
.വാഹനത്തിന് വലിയ കേടുപാടുകളില്ലെങ്കിലും ബോണറ്റ് അകത്തേയ്ക്ക് ചളുങ്ങിയിട്ടുണ്ട്. റോഡിന് വലിയ കട്ടിംഗ് ഉള്ള ഇവിടെ ബസ് റോഡില്‍തന്നെ നിര്‍ത്തുകയായിരുന്നു. ബസ് റോഡില്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് ജോസ്‌മോന്‍ പറഞ്ഞു.
.അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങളും റോഡില്‍ കിടന്നന്നതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി. ഇടുക്കിയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് അപകടത്തിനിടയാക്കിയത്.
.







0 Comments