Latest News
Loading...

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി



പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തി.  തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കല്‍ നിതിനമോള്‍  (22) ആണ് മരിച്ചത്.ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം.




സംഭവത്തില്‍ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു (20) എന്ന സഹപാഠിയെ കസ്റ്റഡിയിലെടുത്തു. സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിയാണ് അഭിഷേഖ്.  പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.


.
പ്രതിയെ പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍.  ബിവോക് ഫുഡ്‌സയന്‍സ് ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് എത്തിയതായിരുന്നു ഇരുവരും. കോളേജ് ഭാഗത്ത് നിന്നും സ്റ്റേഡിയത്തിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തുവച്ചായിരുന്നു അക്രമം.

.

.

Post a Comment

0 Comments