കോവിഡ് 19 കോട്ടയത്തിന്റെ പട്ടികയില്‍ വന്ന ആള്‍ നിലവിലുള്ളത് ഇടുക്കിയില്‍. കോട്ടയം ജില്ലയില്‍ പാല കടനാടാണ് സ്വദേശിനിയാണ് ഇവര്‍. ബാംഗ്ലൂരില്‍ നിന്നും നേരിട്ട് ഇടുക്കിയില്‍ എത്തുകയായിരുന്നു.
ഒസ്‌ട്രേലിയില്‍ നിന്നും ഡെല്‍ഹിയിലെത്തിയ ഇവരെ നീരീക്ഷണത്തിലാക്കിയിരുന്നു. അവിടെ നിന്നും ചാടി റോഡ് മാര്‍ഗ്ഗം കേരളത്തിലേക്ക് പുറപ്പെട്ട ഇവരെ ഇടുക്കി കമ്പംമെട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി വീണ്ടും നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഭർത്താവിന് നെഗറ്റീവും ഭാര്യക്ക് പോസിറ്റീവുമാണ്. ഇരുവരും ഡൽഹിയിൽ നിരീക്ഷണത്തിനിടയിൽ മുങ്ങി സ്വകാര്യ വാഹനത്തിൽ ഇടുക്കിയിലേക്ക് കടക്കുന്നതിനിടയിൽ കമ്പംമേട്ടിൽ ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവർ കമ്പം മേട്ടിൽ ചികിത്സയിലാണ്.പാസ്പോർട്ടിൽ കോട്ടയം വിലാസം വെച്ചാണ് കോട്ടയത്തിൻ്റെ ലിസ്റ്റിൽ വന്നതെന്നറിയുന്നു.



