Latest News
Loading...

തൊടുപുഴ റോഡിൽ അപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്.



പാലാ തൊടുപുഴ റോഡിൽ അപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. പിഴക് മാനത്തൂരിന് സമീപം ലോറിക്ക് പിന്നിൽ ജീപ്പ് ഇടിച്ച് കയറിയാണ് അപകടം. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം . പാലായിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ലോറി മാനത്തൂർ പെട്രോൾ പമ്പിന് സമീപം റോഡ് അരികിൽ നിർത്തിയപ്പോൾ  പിന്നാലെ വേഗതയിൽ എത്തിയ ജീപ്പ് ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. 


.ഇടിയുടെ ആഘാതത്തിൽ ജീപ്പിൻറെ മുൻവശം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. 
 
വാഹനത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.





.


.



Post a Comment

0 Comments