കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ അന്തരിച്ചു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഈ രാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗമായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015-ൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലെത്തി. പി.സി ജോർജ് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാർട്ടിക്കൊപ്പം അടിയുറച്ച് പ്രവർത്തിച്ചു.
പൂഞ്ഞാർ പയ്യാനിത്തോട്ടം കളപുരയ്ക്കൽ സെബാസ്റ്റ്യന്റെ ഭാര്യമായ ലിസി,
കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്.

0 Comments