മൂന്നിലവ് പഞ്ചായത്തിലെ കടപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം നോർത്ത് ഹൈക്കോർട്ട് ജംങ്ഷൻ കോമ്പാറാ വെള്ളൂർപുഴി മുഹമ്മദ് സാലിഹ് (19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.
.നാലു ബൈക്കുകളിലായി എട്ടംഗ സംഘമാണ് കടപുഴ ആറ്റിൽ എത്തിയത്. വെള്ളത്തിൽ മുങ്ങിയ യുവാവിനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടവും എത്തിയാണ് പുറത്തെടുത്തത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവിനെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
.






0 Comments