Latest News
Loading...

ഹെലൻ ഇനി കണ്ണീരോർമ്മ. മൃതദേഹം കണ്ടെത്തി.

ഭരണങ്ങാനത്ത് വെള്ളപ്പാച്ചിലിൽ കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പേരൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ ആണ് മൃതശരീരം ലഭിച്ചത്.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 



ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിൽ കുട്ടി അപകടത്തിൽ പെട്ടത്. ഭരണങ്ങാനം പടിഞ്ഞാറെ പൊരിയത്ത് അലക്സ് (സിബിച്ചൻ) ന്റെ മകൾ ഹെലനാണ് റോഡിലേക്ക് കവിഞ്ഞൊഴുകിയ വെള്ളത്തിൽ അകപ്പെട്ടത്. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്.

ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും എത്തിയ ഫയർഫോഴ്സ് നോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം, ടീം എമർജൻസി അംഗങ്ങളും തെരച്ചിൽ പങ്കാളികളായി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments