Latest News
Loading...

രാത്രിയിൽ പലയിടത്തും മഴ. റോഡുകൾ വീണ്ടും വെള്ളത്തിൽ



ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം, മൂന്നാനി, ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു. പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട്. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പനയ്ക്കപ്പാലം ഭാഗത്തും വെള്ളം ഉയരുകയാണ്. 



.പാലാ മൂന്നാനിയിൽ ഇന്നലെ രാത്രി ജലനിരപ്പ് നേരിയ നിലയിലെത്തുകയും ഇരുചക്രവാഹനങ്ങൾ അടക്കം കടന്നു പോവുകയും ചെയ്തിരുന്നു. 



രാത്രിയിൽ മലയോര മേഖലയിൽ അടക്കം പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തിരുന്നു. മീനച്ചിലാറിൽ ഇപ്പോഴും 19 അടിയോളം വെള്ളമുണ്ട്. 


.




Post a Comment

0 Comments