Latest News
Loading...

ഈരാറ്റുപേട്ട ടൗൺ വെള്ളത്തിൽ മുങ്ങി




ഈരാറ്റുപേട്ട ടൗണിന്  മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം. ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകില്ല. 2018ൽ വന്നതിനേക്കാൾ കൂടുതൽ ഉയരത്തിലാണ് ടൗണിൽ വെള്ളം വന്നത് എന്ന് രക്ഷാപ്രവർത്തകർ പറയുന്നു. നടക്കൽ മുരിക്കോലി ഭാഗങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. വീടിൻറെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ നിലവിൽ പുറത്ത് എത്തിച്ചു കൊണ്ടിരിക്കുകയാണ്. 

 
വാഗമൺ റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. വാഹനങ്ങൾ കടന്നുപോകില്ല. ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിൽ മണ്ണിടിഞ്ഞു വീണു റോഡ് ബ്ലോക്ക്‌ ആണ്.തോട് നിറഞ്ഞുകവിഞ്ഞു വെള്ളമൊഴുകി സമീപത്തെ പുരയിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.


.


.




Post a Comment

0 Comments