Latest News
Loading...

കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം


കൂത്താട്ടുകുളം: വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്കേറ്റു. കാക്കൂർ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



.കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് സമീപത്തെ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


.അപകടസമയത്ത് പെട്രോൾ പമ്പിന് സമീപം ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി.



.


.



Post a Comment

0 Comments