രാമപുരം എസ്.എന്‍.ഡി.പി. യോഗം 161-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ 172-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 28 ന് നടക്കും. കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 5.30 ന് നടതുറക്കല്‍, 9 ന് മഹാഗുരുപൂജ, 9.30 ന് ചതയദിന പ്രാര്‍ത്ഥന, 11 ന് ചതയദിന സന്ദേശം- സുധീര്‍ കൊച്ചുപറമ്പില്‍, 12 ന് അമൃതഭോജനം എന്നിവ നടക്കും.
.2.30 ന് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നൂറുകണക്കിന് പീത പതാകകള്‍ ഏന്തിയ പീതാ ധാരികള്‍ രാമപുരം ടൗണ്‍ ചുറ്റി ഗുരു മന്തിരത്തില്‍ 5.30 ന് സമാപിക്കും. തുര്‍ന്ന് നടക്കുന്ന സമ്മേളനം ജലവിഭവ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ അധ്യക്ഷത വഹിക്കും.
.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ശാഖാ സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സുകുമാരന്‍ പെരുമ്പ്രായില്‍, സുധാകരൻ വാളി പ്ലാക്കൽ, സന്തോഷ് കിഴക്കേക്കര, ഷാജി ഇല്ലിമൂട്ടിൽ, വിശ്വന്‍ രാമപുരം എന്നിവര്‍ പങ്കെടുത്തു.
.
.






0 Comments