റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026–27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പ് & ഡയബറ്റിക് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ മരിയസദനത്തിൽ നടന്നു. റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ.ഷാജി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ശ്രീ ഡോ. ബോബി കോക്കാട്ട് ( പ്രസിഡന്റ), ശ്രീ ഡോ. ജി. ഹരീഷ്കുമാർ (ഫിസിഷ്യൻ ഐ. എച്ച്. എം ഹോസ്പിറ്റൽ മേരിഗിരി), ശ്രീ ടോണി വൈപ്പന, ശ്രീ ടിസൺ മാത്യു, ശ്രീ സന്തോഷ് ജോസഫ് (മരിയസദനം ഡയറക്ടർ)ശ്രീ ചാക്കോ (ട്രഷറർ) എന്നിവർ മുഖ്യാതിഥികളായും വിശിഷ്ടാതിഥികളായും പങ്കെടുത്തു.
.സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുക, പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, രോഗനിർണയവും തുടർപരിചരണവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മെഡിക്കൽ ക്യാമ്പും ഡയബറ്റിക് കെയർ പദ്ധതിയും സംഘടിപ്പിച്ചത്.
ചടങ്ങിൽ റോട്ടറി ക്ലബ് അംഗങ്ങൾ, മരിയസദനം അധികൃതർ, ജീവനക്കാർ, വിവിധ മേഖലകളിൽ നിന്നുള്ള അതിഥികൾ എന്നിവർ പങ്കെടുത്തു. സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ വർഷം മുഴുവൻ നടപ്പാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
.




0 Comments