Latest News
Loading...

കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം: പാലായിൽ വൻ ദുരന്തം ഒഴിവായി



പാലാ ടൗണിലെ റിവർവ്യൂ റോഡിൽ പോൾസൺ ബേക്കറിക്ക് സമീപം കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.


റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയുടെ മുകളിലേക്കാണ് മരച്ചില്ല വീണത്. നിരവധി വാഹനങ്ങളും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും നിരന്തരം കടന്നുപോകുന്ന തിരക്കേറിയ സമയത്തായിരുന്നു സംഭവം.

​വൻ അപകടസാധ്യതയാണ് നിലനിന്നിരുന്നതെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കുകളേറ്റിട്ടില്ല. പ്രദേശത്ത് മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 



.


.



Post a Comment

0 Comments