Latest News
Loading...

Mephentermine Sulphate ഇഞ്ചക്ഷൻ IP ആംപ്യൂളുകളും, ഇഞ്ചക്ഷൻ സിറിഞ്ചുമായി യുവാവ് എക് സൈസ് പിടിയിൽ



പാലാ ഇടമറ്റം ഭാഗത്ത് വച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ Mephentermine Sulphate ഇഞ്ചക്ഷൻ IP 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുമായി യുവാവ് എക് സൈസിൻ്റെ പിടിയിലായി.  മല്ലികശേരി  പനച്ചിക്കൽ  നിതിൻ സെബാസ്റ്റ്യൻ 39 ആണ് ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായുള്ള പരിശോധനയിൽ പിടിയിലായത് 

.പിടിച്ചെടുത്ത ആംപ്യൂൾ വയലുകൾ സംബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു. പാലാ എക്സൈസ് ഇൻസ്പെക്ടർ K R രാംപ്രസാദിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫിസർമാരായ സുരേഷ് കുമാർ , രതീഷ് കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ ജിബിൻ ഡൊമനിക്ക് , അച്ചു ജോസഫ് എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് കണ്ടെത്തിയത്.



.


.



Post a Comment

0 Comments