കനത്ത മഴയില്‍ നദികളില്‍ ജലനിരപ്പുയര്‍ന്നതോടെ പലയിടത്തും നാശനഷ്ടം. പൂഞ്ഞാറില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നതും നാശനഷ്ടങ്ങള്‍ക്കിടയാക്കി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ രാത്രിയില്‍ വെള്ളം ഉയര്‍ന്നത് ഗതാഗതം തടസ്സപ്പെടുത്തി. നേരം പുലര്‍ന്നതോടെ വെള്ളമിറങ്ങി.
.വെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ തടികള്‍ നീരൊഴുക്കിന് തടസ്സവും സൃഷ്ടിച്ചു. പൂഞ്ഞാര്‍ പനച്ചികപ്പാറ കാവുംകടവില്‍ വലിയ മരത്തടി പാലത്തില്‍ വന്നിടിച്ചു. ഇത് വെള്ളമൊഴുക്കിന് തടസ്സമായതിനൊപ്പം പാലത്തിനും അപകടാവസ്ഥ സൃഷ്ടിക്കുന്നു.
.പനച്ചികപ്പാറയില്‍ നദീതീരത്തോട് ചേര്‍ന്നുള്ള വാഴയില്‍ തടിമില്ലില്‍ വെള്ളംകയറി വ്യാപകനഷ്ടമുണ്ടായി. ഈട്ടി, തേക്ക് തുടങ്ങിയ ഇരുപതോളം തടികള്‍ ഒഴുകിപ്പോയി. 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി മില്ല് ഉടമ സൂരജ് ടോം അറിയിച്ചു




0 Comments