Latest News
Loading...

മഴ തുടരുന്നു. താഴാതെ ജലനിരപ്പ്



മീനച്ചില്‍ താലൂക്കില്‍ മഴ വീണ്ടും ശക്തിപ്പെടുന്നു. ഇതോടെ ജലനിരപ്പില്‍ വലിയ കുറവില്ലാതെ തുടരുകയാണ്. പനയക്കപ്പാലത്ത് വെള്ളം കുറഞ്ഞെങ്കിലും വാഹനഗതാഗതം അസാധ്യമാണ്. വെള്ളക്കെട്ടിലൂടെ കടക്കാന്‍ ശ്രമിച്ച വാഹനങ്ങള്‍ തകരാറിലായി. മൂന്നാനിയിലും അമ്പാറയിലും വെള്ളക്കെട്ടിന് ശമനമായിട്ടില്ല. ജലനിരപ്പ് താഴ്ന്നു എന്നതൊഴിച്ചാല്‍ വാഹനഗതാഗതാത്തിന് അനുയോജ്യമായിട്ടില്ല. 



.തെക്കന്‍  ഗുജറാത്ത് തീരം മുതല്‍ മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നുണ്ട്. ശക്തി കൂടിയ ന്യൂന മര്‍ദ്ദം (Well Marked Low Pressure Area) തെക്ക്  കിഴക്കന്‍ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദമായി (Low Pressure Area) മാറാന്‍ സാധ്യത. കേരളത്തില്‍ 2026 ഓഗസ്റ്റ് 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് (ഓഗസ്റ്റ് 1) കേരളത്തില്‍  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര / അതിശക്തമായ മഴയ്ക്കും ആഗസ്‌റ് 2, 5 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


.





Post a Comment

0 Comments