Latest News
Loading...

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസിഐയിൽ ഹർജി; ഫയലിൽ സ്വീകരിച്ചു



യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ഹർജി. ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റുമായ തൃശൂർ സ്വദേശി ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി നൽകിയത്. ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമപരമായ സാധുതയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുകയാണ്.



.കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചതിനെതിരെയാണ് പ്രധാന പരാതി. വിപണിയിൽ തുല്യ മത്സരത്തിനുള്ള സാഹചര്യമെന്ന സാമാന്യ നീതിക്ക് വിരുദ്ധമാണ് ഈ സർക്കാർ പദ്ധതിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജിയിലെ പ്രധാന വിവരങ്ങൾ:

  വരുമാന നഷ്ടം: പദ്ധതി നിലവിൽ വന്നതോടെ സ്ത്രീയാത്രക്കാർ വൻതോതിൽ കെഎസ്ആർടിസിയെ ആശ്രയിക്കാൻ തുടങ്ങുകയും ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു.


.സർവീസുകൾ നിർത്തിവെച്ചു: സാമ്പത്തിക നഷ്ടം താങ്ങാനാവാതെ ഇതിനകം 750-ഓളം സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചു. കൂടുതൽ ബസുകൾ സർവീസ് നിർത്തലാക്കലിന്റെ വക്കിലാണ്.
 
 തൊഴിൽ നഷ്ടം: ബസ് സർവീസുകൾ മുടങ്ങിയതോടെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടിട്ടുള്ളത്.



.ഏകപക്ഷീയ നേട്ടം: പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് മാത്രമാണ് നേട്ടമുണ്ടാകുന്നത് എന്നും ഇത് സ്വകാര്യ ബസ് മേഖലയുടെ മത്സരക്ഷമതയെ പൂർണ്ണമായും തകർക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.



Post a Comment

0 Comments