Latest News
Loading...

പ്രകൃതിദുരന്തത്തിൽ കൈത്താങ്ങായി പൂഞ്ഞാർ ലയൺസ് ക്ലബ്‌



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി പൂഞ്ഞാർ ലയൺസ് ക്ലബ്‌ അംഗങ്ങൾ എത്തി.. രക്ഷപ്രവർത്താനങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ക്ലബ്‌ മെംബേർസ് പങ്കാളികളായി.



.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആരംഭിച്ച 3 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം എത്തിച്ചും ലയൺസ് ക്ലബ്‌ പൂഞ്ഞാർ മാതൃകയായി.
St. അഗസ്റ്റിൻ ഹൈ സ്കൂൾ പെരിങ്ങുളം, St. ആന്റണിസ് church കൈപ്പള്ളി, CMS up സ്കൂൾ ഇടമല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ആണ് പൂഞ്ഞാർ ലയൺസ് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചത്.



.ക്ലബ്‌ പ്രസിഡന്റ്‌ സജി MM, സെക്രട്ടറി സുശീൽ കുമാർ, ട്രഷറര്‍ സോളി മാത്യു എന്നിവർ നേതൃത്വം നൽകി.. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനിർവ മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ക്ലിന്റ് അരീപ്ലാക്കൽ, പഞ്ചായത്ത്‌ മെമ്പർമാരായ ജോളിച്ചൻ ജോസഫ്, അനിയമ്മ സണ്ണി എന്നിവർ സന്നിഹിതരായിരുന്നു.

ദുരന്ത ബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ തുടർന്നും തങ്ങളുടെ സഹകരണം ഉണ്ടാകുമെന്നു ക്ലബ്‌ മെംബേർസ് അറിയിച്ചു.


.




Post a Comment

0 Comments