പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് അടിയന്തര പരിഹാരവുമായി നഗരസഭ. വിഷയത്തിൽ നേരിട്ട് ഇടപെട്ട ചെയർപേഴ്സൺ മായാ രാഹുൽ, ഉറപ്പുനൽകി മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു.
.ബസ് സ്റ്റാൻഡിലെ അപകടാവസ്ഥ വാർത്ത ആയതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ചെയർപേഴ്സൺ ഉറപ്പുനൽകിയിരുന്നു.
.തുടർന്ന്, പരാതിക്കാരനായ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ സാന്നിധ്യത്തിൽ രാത്രിയോടെ ഗ്രിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. പരാതിയോട് മിന്നൽ വേഗത്തിൽ പ്രതികരിച്ച് പരിഹാരം കണ്ടെത്തിയ നഗരസഭയുടെ നടപടിയിൽ യാത്രക്കാരും നാട്ടുകാരും സംതൃപ്തി രേഖപ്പെടുത്തി.
.





0 Comments