പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക മികവുകൾക്ക് വേദിയൊരുക്കി “നിറവ് 2K26” എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സർഗാത്മകതയും നേതൃത്വപാടവവും വളർത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനില F.C.C. അധ്യക്ഷത വഹിച്ചു. ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് , സിനിമാ താരം ശ്രീമതി മിയ ജോർജ് , KCSL ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത് , പാലാ നഗരസഭ കൗൺസിലർ ശ്രീമതി ബിജി ജോജോ എന്നിവർ ചടങ്ങിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോഷിബ ജെയിംസ് ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.
.വിദ്യാർത്ഥി നേതാക്കളുടെ ഉത്തരവാദിത്വങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുന്ന ഇൻവെസ്റ്റിച്ചർ സെറിമണിയും പരിപാടിയുടെ പ്രധാന ആകർഷണമായി.
വിദ്യാർത്ഥികളുടെ കഴിവുകളും പ്രതിഭകളും ആഘോഷിക്കുന്നതിനൊപ്പം നേതൃത്വബോധവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ നിറവ് 2K26 വേദിയൊരുക്കി. “Together we shine, together we rise” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി എല്ലാവരുടെയും ശ്രദ്ധ നേടി.
.





0 Comments