Latest News
Loading...

പാലാ ടൗൺ ബസ് സ്റ്റാൻഡിലെ അപകടഭീഷണിക്ക് പരിഹാരം; തുറന്ന ഓടയ്ക്ക് ഗ്രിൽ സ്ഥാപിക്കും



 പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടക്കുന്ന ഓടയ്ക്ക് പരിഹാരം കാണാൻ നടപടി. നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടഭീഷണി ഒഴിവാക്കുന്നതിനായി ഓടയ്ക്ക് ഇരുമ്പ് ഗ്രിൽ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. വൈക്കം–എറണാകുളം സർവീസ് നടത്തുന്ന ബസുകൾ നിർത്തുന്ന സ്ഥലത്ത് വെയ്റ്റിംഗ് ഷെഡിനോട് ചേർന്നാണ് വലിയ ഓട തുറന്നുകിടക്കുന്നത്.



യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിലാണ് ഓടയുടെ സ്ഥിതി. തിരക്കേറിയ സമയങ്ങളിൽ ഏത് നിമിഷവും യാത്രക്കാർ ഓടയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും തുറന്ന ഓടയ്ക്ക് ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കുമെന്നും മായ രാഹുൽ പറഞ്ഞു.


പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥലം സന്ദർശനത്തിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത പ്രകാശ്, ടോണി തൈപറമ്പിൽ എന്നിവരും പങ്കെടുത്തു.


.




Post a Comment

0 Comments