Latest News
Loading...

ദേശിയോദ്ഗ്രഥന "കളർഇന്ത്യ'' പെയിന്റിങ് മത്സരം നടത്തി.



ഡിസിഎല്ലിന്റെയും ദീപികയുടെയും നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന കളർ ഇന്ത്യ മത്സരം നടത്തി. പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ കളർ ഇന്ത്യ ഉദ്ഘാടനം ചെയ്തു.  ഡിസിഎൽ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


.ദീപികയുടെ 140മത് വാർഷികത്തിന്റെ യും ഡിസിഎല്ലിന്റെ 75 മത് വാർഷികത്തോടും അനുബന്ധിച്ചാണ് കളർ ഇന്ത്യ നടത്തപ്പെട്ടത്. സ്കൂൾ  വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ സ്വാഗതവും ഡിസിഎൽ ഡയറക്ടർ ആൻസ് മരിയ നന്ദിയും പറഞ്ഞു. ഉദ്ഖാടനത്തിന് ശേഷം ചിത്രം വരച്ചുകൊണ്ട് ചെയർപേഴ്സൺ കുട്ടികൾക്ക് പ്രോത്സാഹനം നൽകി. 


.


.



Post a Comment

0 Comments