പയ്യാനിതോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ച സ്ഥലത്തുനിന്നും സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇവിടെ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നായി 15 പവനോളം സ്വർണ്ണമാണ് ലഭിച്ചത്. നടക്കൽ നിന്ന് എത്തിയ കുട്ടികൾക്ക് ലഭിച്ച ബാഗ് സ്ഥലം സന്ദർശിക്കാനെത്തിയ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ്‌ സുബ്രഹ്മണ്യനെ ഏല്പിച്ചു. ബാഗ് പയ്യാനിതോട്ടം പള്ളി വികാരിയെ ഏൽപ്പിക്കും എന്ന് പ്രസിഡൻറ് പറഞ്ഞു . 


.


.