Latest News
Loading...

ഗ്രാനൈറ്റുമായി വന്ന വാഹനം മറിഞ്ഞ് അപകടം



പാലാ തൊടുപുഴ റോഡിൽ പിഴക് ആറാം മൈലിന് സമീപം ലോഡുമായി വന്ന വാഹനം മറിഞ്ഞ് അപകടം. തിരുവല്ലയിൽ നിന്നും തൊടുപുഴയിലേക്ക് ഗ്രാനൈറ്റുമായി പോയ മിനി പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. പിൻവശത്തെ ടയർ പൊട്ടി വാഹനം റോഡിൽ തലകീഴ് ആയി മറിയുകയായിരുന്നു. രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം.


ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട് വാഹനം റോഡിൽ മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ഗ്രാനൈറ്റ് റോഡിൽ ചിതറി വീണു. ഗ്രാനൈറ്റ് പൊട്ടിച്ചിതറി പൂർണ്ണമായും നശിച്ചു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ആൾക്ക് ചെറിയ പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അപകടത്തെത്തുടർന്ന് റോഡിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. രാമപുരം പോലീസ് , ഹൈവേ പോലീസ് , പാലാ ഫയർഫോഴ്സ് സംഘം എന്നിവർ സ്ഥലത്തെത്തി. റോഡിൽ ചിതറിയ ഗ്രാനൈറ്റ് ചീളുകൾ ഫയർഫോഴ്സ് സംഘം നീക്കം ചെയ്തു. 



.



Post a Comment

0 Comments