Latest News
Loading...

മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു



കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു.


.സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ചെറിയതോതിൽ മണ്ണിടിഞ്ഞതോടെ മൂവരും ഇവിടെ നിന്നും മാറാൻ തീരുമാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിണർ പൂർണമായും മണ്ണ് മൂടിയ നിലയിലാണ്. കുഴമ്പ് പരുവത്തിലുള്ള മണ്ണിനടിയിലാണ് ജീപ്പ്. 


.വീടിന് പിന്നിൽ ഒരാൾ പൊക്കത്തിൽ മണ്ണുണ്ട്. വീടിന് തകരാറുകൾ ഇല്ല.  വീടിന് പിന്നിൽ ഘടിപ്പിച്ചിരുന്ന ഷീറ്റുകൾ മണ്ണ് വീണ് തകർന്നു. സംഭവത്തെ തുടർന്ന് മൂവരും തൊടുപുഴയിൽ ഉള്ള ജോസഫിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറി. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.




Post a Comment

0 Comments