പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും.
.ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പിതാവ് ജോണി ആശുപത്രിയിൽ അഡ്മിറ്റ് ആണ്. ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജോണിയെ മന്ത്രി മോൻസ് ജോസഫ്, മാണി സി കാപ്പൻ എംഎൽഎ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
.





0 Comments