Latest News
Loading...

ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് സ്ഥാപിച്ചു ടീം റെസ്ക്യൂ ഫോഴ്സ് കേരള



തീക്കോയി ചാത്തപുഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ പ്രളയത്തിൽ ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് പൂർവസ്ഥലത്ത് പുനഃസ്ഥാപിച്ച് ടീം റെസ്ക്യൂ ഫോഴ്സ് കേരള. പ്രദേശത്തെ മൂന്ന് കുടുംബങ്ങളുടെ ഏക യാത്രാമാർഗമായിരുന്ന പാലമാണ് ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോയത്. പാലം നഷ്ടമായതോടെ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.



.
വിവരമറിഞ്ഞെത്തിയ ടീം റെസ്ക്യൂ ഫോഴ്സ് കേരളയിലെ ഇരുപതോളം സന്നദ്ധപ്രവർത്തകർ മണിക്കൂറുകളോളം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് കുത്തൊഴുക്കിൽപ്പെട്ട പാലം കണ്ടെത്തിയത്. തുടർന്ന് പാലം സുരക്ഷിതമായി വീണ്ടെടുത്ത് പൂർവസ്ഥലത്ത് ഉറപ്പിച്ച് സ്ഥാപിക്കുകയായിരുന്നു. ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനവും പുനഃസ്ഥാപന ദൗത്യവും.

ദുരന്തമുഖങ്ങളിൽ അടിയന്തരമായി സഹായമെത്തിക്കുന്ന സംഘടനയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി. പാലം പുനഃസ്ഥാപിച്ചതോടെ മൂന്ന് കുടുംബങ്ങൾക്കും വീണ്ടും സുരക്ഷിതമായ യാത്രാമാർഗം ലഭിച്ചു.


.


.




Post a Comment

0 Comments