ക്യാൻസർ രോഗ പ്രതിരോധവും ബോധവൽക്കരണവും പൊതു ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാൻസർ രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഈ സൗജന്യ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി എന്നീ മേഖലകളിൽ പ്രഗത്ഭനായ ഡോ. തോമസ് ബാബുവിന്റെ സേവനം സൗജന്യമായി ലഭ്യമാണ്. കൂടാതെ, മാമ്മോഗ്രാം പരിശോധനയ്ക്ക് 50% പ്രത്യേക ഇളവും ഉണ്ടായിരിക്കുന്നതാണ്.
സ്തനാർബുദം, ശ്വാസകോശ അർബുദം, വൻകുടൽ ക്യാൻസർ തുടങ്ങിയവയാണ് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകൾ. ഇവയിൽ സ്ത്രീകളിൽ ഏറ്റവും സാധാരണമായത് സ്തനാർബുദമാണ് (Breast Cancer). മാറിടങ്ങളിലുണ്ടാകുന്ന മുഴകൾ, വലുപ്പത്തിലോ ചർമ്മത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, വേദന, അല്ലെങ്കിൽ നിപ്പിളിൽ നിന്നുള്ള സ്രവങ്ങൾ (Discharge) തുടങ്ങിയ ലക്ഷണങ്ങൾ ക്യാൻസർ സാധ്യതയിലേക്കുള്ള സൂചനയാകാം.
പലപ്പോഴും സ്തനാർബുദം തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. എന്നാൽ മാമ്മോഗ്രാം പരിശോധനയിലൂടെ ഈ രോഗാവസ്ഥ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും. വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് 40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും വർഷത്തിൽ ഒരിക്കലെങ്കിലും മാമ്മോഗ്രാം പരിശോധന നടത്തുന്നത് ഉചിതമാണ്.
ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയുവാനും വിളിക്കൂ 9188916859


0 Comments