പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി. ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം.ഒ.ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത്. ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് എം.ഒ.ഡി ഗ്രൂപ്പ് ഫാനുകൾ സ്പോൺസർ ചെയ്തത്.
.ഫാനുകൾ കൈമാറുന്നതിനായി ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം.ഒ.ഡി ഗ്രൂപ്പ് ചെയർമാൻ ദേവസ്യ മറ്റത്തിൽ ഫാനുകൾ സി.എം.ഒ ഡോ. റോഷ്നി സിക്ക് കൈമാറി. മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ഷാജു വി. തുരുത്തൻ, വാർഡ് കൗൺസിലർ ബെറ്റി ഷാജു തുരുത്തൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.ഡോ. ദീപ വി., ഡോ. ശ്രീജിത്ത് എസ്.പി., ഡോ. ആരതി എസ്. നായർ, ഡോ. ഹീര സാബു, ദിയ ജോർജ്, അർച്ചന ലൂസി ജോയ്, അപർണ വി.കെ. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആവശ്യകത ചടങ്ങിൽ ചർച്ചയായി.
.ആശുപത്രിക്ക് ആവശ്യമായ ഫാനുകൾ സ്പോൺസർ ചെയ്ത എം.ഒ.ഡി ഗ്രൂപ്പിനും ഇതിനായി ഇടപെടൽ നടത്തിയ ബൈജു കൊല്ലംപറമ്പിലിനും ആശുപത്രി അധികൃതർ നന്ദി അറിയിച്ചു.





0 Comments