Latest News
Loading...

കടപ്പാട്ടൂർ ക്ഷേത്രകടവിലും ഇടപ്പാടി ക്ഷേത്രത്തിലും കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുക്കം



പാലാ: കർക്കിടക വാവ് ബലിതർപ്പണത്തോടനുബന്ധിച്ച് കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിലും ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി. കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പുലർച്ചെ അഞ്ചുമുതൽ ബലിതർപ്പണം ആരംഭിക്കും. 



.ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം, വിഷ്ണുപൂജ, തിലഹവനം എന്നിവയ്ക്കും ക്ഷേത്രത്തിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടപ്പാടി: 1927-ൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ചരിത്രപ്രസിദ്ധമായ ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിൽ ഒരേസമയം 1,000 പേർക്ക് പിതൃതർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 


.ബലിതർപ്പണത്തോടൊപ്പം തിലഹവനം, പിതൃനമസ്കാരം, പിതൃപൂജ, വിഷ്ണുപൂജ എന്നിവയും നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം സനീഷ് ശാന്തിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.
വിഷ്ണുക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രത്തിന് പുറകുവശത്തുള്ള രണ്ടേക്കർ മൈതാനത്താണ് ഇടപ്പാടിയിൽ ഇത്തവണ പിതൃതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്തർക്കായി കുടിവെള്ളം, വിശ്രമസൗകര്യം, പാർക്കിങ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്..


.




Post a Comment

0 Comments