കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷക ഉല്‍പ്പാദകമ്പനിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പാലാ രൂപതയുടെ പാലാ സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് . കാര്‍ഷിക സംരംഭക രംഗത്തെ മാതൃകാപരമായ സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര്‍ത്തനം പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. പാലാ രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം അനുവദിച്ച കര്‍ഷക ഉത്പാദക കമ്പനിയാണ് പാലാ സാന്‍ തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. കഴിഞ്ഞ വര്‍ഷം ജൂലൈ 14 ന് കമ്പനിയുടെ പ്രധാന സംരംഭം എന്ന രീതിയില്‍ കാര്‍ഷിക മൂല്യവര്‍ത്തിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് പാലാ സാന്‍തോo ഫുഡ് ഫാക്ടറി എന്ന പേരില്‍ മുണ്ടുപാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു.
.പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി ആരംഭിച്ചത്.പ്രാദേശികമായി ലഭ്യമായ കാര്‍ഷിക വിഭവങ്ങളെയും കാര്‍ഷിക വിളകളെയും സംഭരിച്ച് സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റി നമ്മുടെ ആഭ്യന്തര വിപണിയിലും വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുന്ന ഒരു കര്‍മ്മപരിപാടിക്കാണ് പാലാ സാന്‍തോം ഫുഡ് ഫാക്ടറി പ്രാമുഖ്യം കൊടുക്കുന്നത്. നമ്മുടെ പ്രദേശത്തെ കര്‍ഷകരില്‍ നിന്നും ചക്കയും കപ്പയും മറ്റുമൊക്കെ സംഭരിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി പാലായില്‍ മെയിന്‍ റോഡില്‍ ആരംഭിച്ച കമ്പനിയുടെ ഫാക്ടറി ഔട്‌ലെറ്റിലൂടെയും രൂപതയുടെ അഗ്രിമ കര്‍ഷക മാര്‍ക്കറ്റുകളിലൂടെയും വിവിധ ഇടവക പള്ളികളിലെ സണ്‍ഡേ മാര്‍ക്കറ്റുകളിലൂടെയും വിപണനം ചെയ്യുന്നതിനൊപ്പം വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും സാധിക്കുന്നു.
.നാടന്‍ കാര്‍ഷികവിളകള്‍ സംസ്‌കരിച്ച് അതിന്റെ തനിമ നഷ്ടപ്പെടാത്ത വിധത്തില്‍ കയറ്റുമതി ചെയ്യുന്നതിനും സാധിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭ്യമാകാവുന്ന വിവിധങ്ങളായ സാമ്പത്തിക സഹായങ്ങള്‍ നേടിയെടുക്കുന്നതിനും കമ്പനിക്ക് സാധിച്ചു. സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം അനുവദിക്കപ്പെടുന്ന ഗ്രാന്‍ഡ് കൂടാതെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷിവകുപ്പ്, വ്യവസായ വകുപ്പ് എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും വിവിധ ഏജന്‍സികളുടെ സാങ്കേതിക, സാമ്പത്തിക സഹായം കരസ്ഥമാക്കിക്കൊണ്ട് സംയോജിതമായ (കണ്‍വെര്‍ ജെന്‍സ് ) സംരംഭക പദ്ധതി നടപ്പിലാക്കുവാനും കഴിയുകയുണ്ടായി.
.പാലനോവ' എന്ന ബ്രാന്റ് നെയിമിലാണ് പാലാ സാന്‍തോം ഉല്‍പ്പന്നങ്ങള്‍ വിപണിയിലുള്ളത്.ഫാക്ടറിയോടനുബന്ധിച്ച് ഫലവൃക്ഷ തൈകളും പച്ചക്കറിതൈകളും ഉല്‍പ്പാദിപ്പിക്കുന്ന അഗ്രിമ സെന്‍ട്രല്‍ നേഴ്‌സറിയും ഫ്രൂട്ട് വില്ലേജുമുണ്ട്.സംസ്ഥാന കൃഷി വകുപ്പിന്റെ ജില്ലാ തല കേരളാ ഗ്രോസ്റ്റോറും പാലാ സാന്‍തോമിനാണ് ലഭിച്ചത്. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് ന്യയ വിലയും തൊഴിലവസരങ്ങളും നല്‍കുന്നതിനും ഗുണമേന്മയുള്ള ഉല്‍പ്പനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും പാലാ സാന്‍തോo FPC യ്ക്ക് സാധിയ്ക്കുന്നു.





0 Comments