കടനാട് ഗ്രാമപഞ്ചായത്തില്‍ ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി നിരീക്ഷിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍. ബിജെപി നേതാക്കളായ റോജന്‍ ജോര്‍ജ്ജും മുരളീധരനുമാണ് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ചത്. റവന്യൂ പുറമ്പോക്ക് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വീക്ഷിക്കുന്നതിനാണ് ഇരുവരും അനുമതി തേടിയത്. എന്നാല്‍ ഇത് നല്കാത്തതിലായിരുന്നു പ്രതിഷേധം.
പഞ്ചായത്ത് കമ്മറ്റിയില്‍ മുന്‍പ് പൊതുജനത്തിന് പ്രവേശനം അനുവദിച്ചിരുന്നു. മുന്‍ഭരണസമിതിയുടെ കാലത്ത് ഈ രീതിയില്‍ കമ്മറ്റി വീക്ഷിച്ചിട്ടുള്ളതായി ഇരുവരും പറയുന്നു. കമ്മറ്റി വീക്ഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഇമെയില്‍ നല്കിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. ഇന്ന് ഇരുവരും എത്തിയതോടെ കയറാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും അനുവദിക്കാഞ്ഞതോടെയാണ് ഇരുവരും പ്രതിഷേധിച്ചത്.
.കുടിവെള്ള പദ്ധതിയോട് ചേര്‍ന്നുള്ള പൊതുസ്ഥലം വിട്ടുനല്കുന്ന വിഷയം ചര്‍ച്ച നിരീക്ഷിക്കാനാണ് ബിജെപി ശ്രമിച്ചത്. സ്ഥലം ആര്‍ക്ക് നല്കുന്നു എന്നതിലല്ല, വിഷയത്തില്‍ ഇടത് വലത് മുന്നണികളുടെ നിലപാട് അറിയിനാണ് ബിജെപി ശ്രമിച്ചത്. മുന്‍പ് ഗ്രാമസഭ ചേര്‍ന്നപ്പോള്‍ സ്ഥലം കൈമാറുന്നത് ഒന്നടങ്കം എതിര്‍ത്തിരുന്നു. മുന്‍പ് കുടിവെള്ള പദ്ധതി സൊസൈറ്റിയാണ് സ്ഥലം പരിപാലിച്ചിരുന്നത്. ഗ്രാമസഭ ഒന്നടങ്കം നിലവിലുള്ളവര്‍ക്ക് സ്ഥലം കൊടുക്കണം, അല്ലെങ്കില്‍ ആര്‍ക്കും കൊടുകേണ്ട എന്നാണ് നിലപാട് സ്വീകരിച്ചത്.
.മുന്‍പ് പഞ്ചായത്തിലെ പാറമട വിഷയത്തില്‍ കമ്മറ്റി ചര്‍ച്ച നടന്നപ്പോള്‍ ചര്‍ച്ച വീക്ഷിക്കാന്‍ വ്യക്തികള്‍ക്ക് പ്രവേശനം നല്കിയിരുന്നു. പഞ്ചായത്ത് രാജ് ആക്ടില്‍ പ്രവേശനം ജനത്തിന് അനുവദിക്കുന്നുണ്ടെന്ന് റോജന്‍ പറഞ്ഞു. അത് അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണ് . ഇത് സംബന്ദിച്ച് കൊടുക്കേണ്ട ഫോറങ്ങളില്‍ പരാതി നല്കും. അതേസമയം, ഇന്ന് പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ചതായും ബിജെപി ആരോപിച്ചു.





0 Comments