ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ (ജനകീയ ആരോഗ്യ കേന്ദ്രം) ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം നിർവഹിച്ചു.
.ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബിജു ജോൺ സ്വാഗതം ആശംസിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലൻ ജോസ് കാക്കാട്ടിൽ ആശംസകൾ നേർന്നു.
.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റക്കുന്നേൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ജെ. മാർട്ടിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി. തോമസ്, ഗ്രാമപഞ്ചായത്ത് അംഗം അനു, മറ്റ് ജനപ്രതിനിധികൾ, എച്ച്.എം.സി അംഗം സിറിയക് എന്നിവർ സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ മനോജ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു




0 Comments