അന്താരാഷ്ട്ര കടുവാദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കടുവാദിനാചരണവും 2026–27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
.കോട്ടയം ഹൈറേഞ്ച് സർക്കിൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡി.സി.എഫ്) ജോൺ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘ഇന്ത്യയിലെ കടുവാ സംരക്ഷണം’ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണവും സാങ്കേതിക സെഷനും നയിച്ചു. രാജ്യത്തെ കടുവാസംരക്ഷണ പദ്ധതികൾ, കടുവകൾ നേരിടുന്ന വെല്ലുവിളികൾ, വന്യജീവി സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വഹിക്കാനാകുന്ന പങ്ക് എന്നിവ അദ്ദേഹം വിശദീകരിച്ചു. കടുവകളുടെ സംരക്ഷണം വനങ്ങളുടെ ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിർത്താൻ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കപ്പിലിപ്പറമ്പിൽ തോമസ്, കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പൊൻകുന്നം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ കെ., സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയേഷ് ആന്റണി, സുവോളജി അസോസിയേഷൻ പ്രസിഡന്റ് നിഥിൻ ഹാൻസൽ, വൈസ് പ്രസിഡന്റ് ചിപ്പി രഘുനാഥ് ഡോ ജയേഷ് ആൻ്റണി വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ പങ്കെടുത്തു വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും കടുവാസംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ബോധവൽക്കരണ സന്ദേശം കൈമാറുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പരിപാടി സംഘടിപ്പിച്ചത്




0 Comments