Latest News
Loading...

നവജാതശിശുവിനെ വിറ്റതായും പോലീസ്




തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ. ഇന്ന് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെത്തിയ കോട്ടയം എസ്‌പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത്. അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ്. രണ്ടാമത്തെ കേസിൽ കിട്ടിയ തെളിവിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികൾ ഉണ്ടായേക്കും. പ്രധാന പ്രതികൾ ഇവർതന്നെയാണ്.



.8 മാസത്തോളം മുൻപാണ് കുട്ടിയെ വിറ്റ സംഭവം നടന്നിട്ടുള്ളത്. അറസ്റ്റിലായ പ്രതികൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ല. കുട്ടിയെ വാങ്ങിയവർ പ്രതികളാകുമോ എന്ന് പരിശോധിക്കും. അത് ഇപ്പോൾ പറയാനാവില്ല. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇടപെടലുകൾ. ആസാം സ്വദേശിനിയുടെ മൊഴി വിശ്വാസയോഗ്യ മാണ്. അന്വേഷണത്തിൽ കുട്ടിയെ വിറ്റതായി കണ്ടതോടെയാണ് രണ്ടമത്തെ കേസെടുത്തതെന്നും എസ് പി പറഞ്ഞു. പല ചോദ്യങ്ങൾക്കും ഉത്തരം പറയാനാകില്ല എന്നാണ് പോലീസ് വ്യക്തമാക്കിയത്.


.




Post a Comment

0 Comments