കോട്ടയം ജില്ലാ തയ്യൽ തൊഴിലാളി സംഘം (BMS) തലയോലപ്പറമ്പ് മേഖല മുളക്കുളം പഞ്ചായത്ത് കുടുംബ സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു . പെരുവ NSS ഹാളിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ ശ്രീമതി സിന്ധു CS . അദ്ധ്യക്ഷത വഹിച്ചു. BMS മേഖലാ പ്രസിഡന്റ് ശ്രീ E S ജനിമോൻ . സെക്രട്ടറി ശ്രീ സോമശേഖരൻ എന്നിവർ ആശംസകൾ നേർന്നു.
തയ്യൽ തൊഴിൽ മേഖലയിൽ പുതിയ ആളുകൾ കടന്ന് വരാത്തതും . റെഡിമേയ്ഡ് വസ്ത്രങ്ങൾളുടെ ഉപഭോക്താക്കൾ വർദ്ധിച്ചതും സാധാരണ പരമ്പരാഗത തയ്യൽ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യത കുറയാൻ കാരണമായിട്ടുണ്ടെന്നും . ക്ഷേമനിധി അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ, പെൻഷൻ തുടങ്ങിയവ കാലതാമസം വരുത്താതെ അർഹരായ തയ്യൽ തൊഴിലാളികൾക്ക് ലഭിക്കാൻ സർക്കാർ തലത്തിൽ മുൻകൈയെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ ജോസ് ജോർജ് പറഞ്ഞു.
.




0 Comments