Latest News
Loading...

സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനന്മയുടെ യഥാര്‍ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു. വലിയ ഭവനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഭവനരഹിതരെയും കൂടെ ചേര്‍ത്തുപിടിക്കുവാന്‍ എല്ലാവര്‍ക്കും മനസ്സുണ്ടായാല്‍ നമ്മുടെ നാട്ടിലെ ഭവനരഹിതരുടെ വിഷയങ്ങള്‍ക്ക് ശ്വാശതപരിഹാരമാകും. 



.പാവപ്പെട്ടവനെ ചേര്‍ത്തുപിടിക്കുന്ന സുവിശേഷം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാകണമെന്ന് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 65-ാം സ്‌നേഹവീടിന്റെ കട്ടിളവയ്പ്പ് മേവടയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മരിയസദനം സന്തോഷ്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 


.കൊഴുവനാല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് പി. മറ്റം, സ്‌നേഹദീപം അകലകുന്നം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ഷാജി ഗണപതിപ്ലാക്കല്‍, ജോയി മാടയാങ്കല്‍, ഷീന രാജേഷ്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജഗന്നിവാസന്‍ പിടിയ്ക്കാപ്പറമ്പില്‍, സജി തകിടിപ്പുറം, സിബി പുറ്റനാനി എന്നിവര്‍ പ്രസംഗിച്ചു. 





Post a Comment

0 Comments