ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പൽ എസ്. വിനോദ് ഉദ്ഘാടനം ചെയ്തു . താലൂക്ക് പ്രസിഡന്റ് ഇ. എസ് . വിജയകുമാർ അധ്യക്ഷത വഹിച്ചു.
.സംസ്ഥാന മഹിളാ സഹപ്രമുഖ് വി. ആർ. പ്രസന്നകുമാരി ടീച്ചർ സക്ഷമ പരിചയം നടത്തി. ജില്ലാ ഉപാധ്യക്ഷ അനു സുഭാഷ്, എം. മഹേഷ്, ഗീത ഷിജി, ആർ. സുനിൽകുമാർ, സോമരാജൻ ആറ്റുവേലിൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. പി സി ഹരികൃഷ്ണൻ സമാപന സന്ദേശം നൽകി.
.




0 Comments