Latest News
Loading...

ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട



രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട. ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്കിവച്ചാണ് കാത്തുനിന്നത്. സഫാരി ക്ലബിലെ കർഷകർ പാതാമ്പുഴയിലേയ്ക്ക് വന്നതും അതേപോലെ വൈവിധ്യമുള്ള ഇനങ്ങളുമായി. 


.ഔഷധ, പച്ചക്കറി, ഫലവർഗ്ഗ, കിഴങ്ങുവർഗ്ഗങ്ങളിലായി അറുപതോളം ഇനങ്ങൾ വിത്തുകുട്ടയിൽ പങ്കുവച്ചു. കൃഷി ഡിപാർട്ടുമെൻ്റുമായി സഹകരിച്ച് നടത്തിയ കൃഷിയാത്രയുടെ ഭാഗമായാണ് ഭൂമികയുടെ മാതൃകകൾ പഠിക്കാൻ സഫാരി ഫാർമേഴ്‌സ് ക്ലബ്ബിലെ ഇരുപത്തിയാറ് അംഗങ്ങൾ പൂഞ്ഞാറിൽ എത്തിയത്. വനസ്ഥലിയും ഭൂമിക നേറ്റീവ് വിൻഡോകളും മരിയ ഫാമും പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടവും സംഘം സന്ദർശിച്ചു.


.




Post a Comment

0 Comments