Latest News
Loading...

വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി വരുന്നു

.l

പാലാ നഗരസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് നാട്ടകം സുരേഷ് എംഎല്‍െ. വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നു. ഇത്തരം നീക്കത്തെ വച്ചുപൊറുപ്പിക്കില്ല. ഇത് അനുവദിക്കാന്‍ പറ്റുന്ന ഒന്നല്ല. വിപ്പ് ലംഘിച്ചു എന്നാല്‍ അവര്‍ സ്വയമേ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി എന്നാണര്‍ത്ഥം. 



.വിഷയം കെപിസിസി നേതാക്കളുമായി ചര്‍ച്ച ചെയ്തു. നടപടി ഉറപ്പായും ഉണ്ടാകും.
നിയമപരമായി അംഗത്വം ഇല്ലാതാക്കുന്നതിന് കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് കേസ് കൊടുക്കും. സംഘടനാ പരമായി നേരിടും. കെപിസിസി പ്രസിഡന്റ് ഇവര്‍ക്കെതിരെയുള്ള നടപടി വ്യക്തമാക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും


.എല്ലാതരത്തിലും വിപ്പ് അറിയിച്ചിരുന്നു. വാട്‌സ്ആപ്പിലും വീട്ടിലും എത്തിച്ചിരുന്നു. എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് പറഞ്ഞാല്‍ അവരുമായി അവിശ്വാസ കൂട്ടുകെട്ട് എന്നാണര്‍ത്ഥം. വിപ്പ് നിലനില്‍ക്കും. പാര്‍ട്ടിയെ ചതിച്ചവന്‍മാരെ പാര്‍ട്ടിയ്ക്ക് ആവശ്യമില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.




Post a Comment

0 Comments