പാലാ നഗരസഭയിൽ 'നമസ്തേ ഡേ' (നാഷണൽ ആക്ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ദിനം) ആഘോഷിച്ചു. നമസ്തേ ദിന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രകാശ് അധ്യക്ഷയായിരുന്നു. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ സ്വാഗതം പറഞ്ഞു.
.കൗൺസിലർ ടോണി തൈപ്പറമ്പിൽ, പരമലക്കുന്നു അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേഘ പ്രസന്നകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ, വെൽനെസ്സ് സെന്റർ സ്റ്റാഫ് അംഗങ്ങൾ, ഗ്രീൻ വാരിയേഴ്‌സ് ആയ ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷിത പി. ജി. നന്ദി രേഖപ്പെടുത്തി.
ഗ്രീൻ വാരിയേഴ്സിനായുള്ള പി.പി.ഇ കിറ്റുകളുടെയും (PPE Kit) ആയുഷ്‌മാൻ കാർഡുകളുടെയും (Ayushman Card) വിതരണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ-ശുചിത്വ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടികൾ നമസ്തേ ഡേയുടെ ഭാഗമായി സംഘടിപ്പിച്ചു.



0 Comments