അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു. ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗകര്യങ്ങളും ഒരുക്കി എന്ന് പറഞ്ഞ് എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും നാലമ്പല ദർശനത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തുന്നു.
.ഇത്രയും ജനങ്ങൾ വരുന്ന ഒരു സ്ഥലത്ത്. മുന്നൊരുക്കങ്ങളും കൃത്യമായ പ്ലാനും പദ്ധതിയും ആസൂത്രണവും ഉണ്ടാവണം. പോലീസ്, ഫയർഫോഴ്സ് , ആരോഗ്യ വിഭാഗം, ആംബുലൻസ്, തൊട്ടടുത്തുള്ള ഗവർമെന്റ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ അഡീഷണൽ ഡ്യൂട്ടിക്ക് ഡോക്ടറെ നഴ്സിനെയും ഒരു മാസത്തേക്ക് നിയമിക്കണം. സർക്കാരിന്റെ മറ്റ് ആശുപത്രികളിൽ നിന്നും സ്പെഷ്യൽ ഡ്യൂട്ടി നൽകി പരിഗണിക്കാം. ഗതാഗത നിയന്ത്രണത്തിന് എൻസിസി സേവനം ആവശ്യപ്പെടാം. എന്നാൽ ഇതൊന്നും നടപ്പാക്കിയിട്ടില്ല .
.ദൂരസ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആൾക്കാർ വരുമ്പോൾ രാമപുരത്തിന് ഉൾക്കൊള്ളാൻ കഴിയുകയില്ല. വരുന്ന ജനങ്ങൾ വലയും. ഇന്നലെ ആലപ്പുഴയിൽ നിന്നും നാലമ്പല ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം പാലായ് സമീപം അപകടത്തിൽപ്പെട്ടു നിരവധി പേർക്ക് പരിക്കേൽക്കുകയും പാലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
രാവിലെ മുതൽ ഉച്ചവരെയാണ് ദർശ സമയമെങ്കിലും രാത്രി 10 മണി വരെ രാമപുരത്ത് ഭക്തരുടെ തിരക്കാണ് . ഞായറാഴ്ച ഫിറ്റ്സ് ബാധിച്ച ഒരു ഭക്തനെ രാമപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ല. തുടർന്ന് ഉഴവൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 108 ആംബുലൻസ് സൗകര്യം ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇട ദിവസങ്ങളിൽ തിരക്ക് കുറവുണ്ടെങ്കിലും ഞായറാഴ്ച വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കാൻ വളരെ കുറച്ചു സംവിധാനങ്ങൾ മാത്രമാണ് ഉള്ളത്. ഇതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്.




0 Comments