മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന 'പ്രതിഭാസംഗമം' സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സരിതാ ജോർജ് സ്വാഗതം ആശംസിച്ചു ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജം മുണ്ടമറ്റം മുഖ്യപ്രഭാഷണം നടത്തി.
ളാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരിദാസ് അടിമത്ര , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ മാത്തുക്കുട്ടി മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് സിറിയക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി പുഷ്പാ ചന്ദ്രൻ, ശ്രീ ചാക്കോ താന്നിയാനിക്കൽ, ശ്രീമതി ലിൻസി രാജു, ശ്രീമതി ജാൻസി ജോസ്, ശ്രീ ബിബിൻ മാനുവൽ, ശ്രീ റോഷിൻ തോമസ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗോപിക എം.ജി. കൃതജ്ഞത രേഖപ്പെടുത്തി.



0 Comments