Latest News
Loading...

പ്രതിഭാസംഗമവും എൻഡോവ്മെന്റ് വിതരണവും നടന്നു.




മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ+ നേടിയ വിദ്യാർഥികളെയും ഡിഗ്രി, പി.ജി. കോഴ്സുകളിൽ എ ഗ്രേഡും റാങ്കും നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിക്കുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു.
സമ്മേളനം എൻ.എസ്.എസ് കോളേജസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും കോർപ്പറേറ്റ് മാനേജറുമായ പ്രൊഫ. ഡോ. സുജാത എസ്. ഉദ്ഘാടനം ചെയ്തു. 





താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി. നായർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ. എൻ. സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. 
ചടങ്ങിൽ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിംഗ് കൗൺസിലായി നിയമിതനായ അഡ്വ. കെ. പി. സനൽ കുമാറിനെയും, പാലാ ആർ.ഡി.ഒ.യായ ഷാഹിന രാമകൃഷ്ണനെയും ആദരിച്ചു. 


401-ാം നമ്പർ കീഴമ്പാറ എൻ.എസ്.എസ് കരയോഗത്തിന്റെ കമ്മിറ്റി അംഗവും യൂണിയൻ പ്രതിനിധിയുമായ അഡ്വ. കെ. പി. സനൽ കുമാറിനും, 1915-ാം നമ്പർ പടിഞ്ഞാറ്റിൻകര കരയോഗാംഗവും പാലാ ആർ.ഡി.ഒ.യുമായ ഷാഹിന രാമകൃഷ്ണനും മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ സ്നേഹാദരങ്ങൾ ചടങ്ങിൽ അർപ്പിച്ചു.യൂണിയൻ ഇൻസ്പെക്ടർ അഖിൽ കുമാർ കെ. എ. കൃതജ്ഞത രേഖപ്പെടുത്തി.
കരയോഗ-വനിതാസമാജം ഭാരവാഹികളും വിദ്യാർഥികളും നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


   





Post a Comment

0 Comments