Latest News
Loading...

KSU വിദ്യാഭ്യാസ ബന്ദ് പാലായിൽ പൂർണമായി.



നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്ത് സമരം നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാർക്ക് നേരെയുണ്ടായ കൈയേറ്റത്തിലും പ്രതിഷേധിച്ച് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് പാലായിൽ പൂർണമായി.

ബന്ദിന്റെ ഭാഗമായി പാലായിലെ വിവിധ കോളജ് കാമ്പസുകളിൽ പ്രവർത്തകർ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യം വിളികളും സംഘടിപ്പിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിച്ചതെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.



.പാലായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ദിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാർഥികളുടെ വ്യാപക പങ്കാളിത്തത്തോടെ വിദ്യാഭ്യാസ ബന്ദ് പൂർണ വിജയമായതായി നേതാക്കൾ അറിയിച്ചു.

സമരത്തിന് യൂണിറ്റ് പ്രസിഡന്റ് സോണ മേരി ബിജു, ജനറൽ സെക്രട്ടറി ജോസു ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് നിബിൻ ടി. ജോസ്, കെ.എസ്.യു ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോമിറ്റ് ജോൺ, കൃഷ്ണജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ സാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാരിഖ് എന്നിവർ നേതൃത്വം നൽകി


.





Post a Comment

0 Comments