Latest News
Loading...

ഹിന്ദു ഐക്യവേദി പരാതി നൽകി.




തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള തിടനാട് മഹാദേവ ക്ഷേത്ര കോമ്പൗണ്ട് മദ്യപാനികളും മയക്കുമരുന്ന് വിൽപനക്കാരും യഥേഷ്ടം ഉപയോഗിക്കുന്നതായി മനസിലാക്കി ഇതിനെതിരെ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചു കൊണ്ട് ഭക്തർക്ക് ഭയരഹിതമായി ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തി മടങ്ങിപ്പോകുവാനുള്ള അവസരം ഉണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണറോട് ആവശ്യപ്പെട്ടു .



ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് തിടനാട് ക്ഷേത്രത്തിൻ്റെ പരിധിയിൽ വരുന്ന പിണ്ണാക്കനാട് പോലീസ് സ്റ്റേഷനിലും പരാതി നൽകി.ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു,ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ അനിതാ ജനാർദ്ദനൻ,പ്രൊഫസർ ഹരിലാൽ,ഉണ്ണിമുകളേൽ ,താലൂക്ക് ജനറൽ സെക്രട്ടറി സന്തോഷ്, ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സംഘടനാ സെക്രട്ടറി മുരളി , തുടങ്ങിയവർ പങ്കെടുത്തു.


.




Post a Comment

0 Comments