Latest News
Loading...

മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി



പാലാ ചെത്തിമറ്റം തൃക്കയില്‍ ആറാട്ട് കടവില്‍ നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര്‍ജന്‍സി പ്രവര്‍ത്തകര്‍. കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന്‍ മാലയും അരപ്പവന്‍ ലോക്കറ്റുമാണ് ആറ്റില്‍ നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറായ ടോണി  തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്പെട്ടത് അറിയിച്ചു.. 



.ടോണി തൈപ്പറമ്പന്‍ ടീം എമര്‍ജന്‍സിയിലെ ക്യാപ്റ്റന്‍ അഷറഫിനെയും പൊതു പ്രവര്‍ത്തകനായ മനോജ് പാലാക്കാരനെയും ബന്ധപ്പെടുകയും  ടീം എമര്‍ജന്‍സിയുടെ അംഗങ്ങള്‍ മൂന്നടി താഴ്ചയുള്ള  തൃക്കയില്‍ ആറാട്ട് കടവില്‍ തിരച്ചില്‍ നടത്തി ഏകദേശം ഒരു മണിക്കൂര്‍ തെരച്ചില്‍ നടത്തി മാലയും ലോക്കറ്റും വീണ്ടെടുക്കുകയും ചെയ്തു 


.ഏകദേശം നാലു ലക്ഷം  വില വരുന്നതാണ് ഈ ലോക്കറ്റും മാലയും.  ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് ഇടപെട്ട വാര്‍ഡ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പനെയും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരെയും, മനോജ് പാലാക്കാരനെയും നാട്ടുകാര്‍ പ്രത്യേകം അഭിനന്ദിച്ചു. . ടീം എമര്‍ജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും വാര്‍ഡ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പന്‍ അറിയിച്ചു





Post a Comment

0 Comments